കാബൂൾ: അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ.അഫ്ഗാനിലെ 34 പ്രവിശ്യകളുടെ 11 തലസ്ഥാന നഗരങ്ങളെങ്കിലും താലിബാൻ പിടിച്ചെടുത്തിരുന്നു. താലിബാൻ അധികാരം പിടിക്കുന്ന 12ാമത്തെ നഗരമാണ് കാണ്ഡഹാർ.
അഫ്ഗാനിസ്താനിലെ ഗസ്നി പ്രവിശ്യ തലസ്ഥാനമായ ഗസ്നിയും താലിബാൻ നിയന്ത്രണത്തിലാക്കിയതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തലസ്ഥാനമായ കാബൂളിൽനിന്ന് 130 കി.മീ അകലെയാണിത്. കാബൂളിനും കാന്തഹാറിനുമിടക്കുള്ള ഹൈവേയാണ് ഗസ്നി.ഈ രീതിയിൽ തുടരുകയാണെങ്കിൽ 30 – 90 ദിവസത്തിനകം താലിബാൻ കാബൂൾ പിടിക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. നിലവിൽ അഫ്‌ഗാൻ സർക്കാരിന് രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളിലെ നിയന്ത്രണം നഷ്‌ടപ്പെട്ടുകഴിഞ്ഞു.
















