മോസ്കോ: റഷ്യയിലെ കംചത്ക്ക ഉപദ്വീപിൽ ഹെലികോപ്റ്റർ തകർന്നു വീണു. ക്രോനോട്സ്കി നാചുറൽ റിസർവിലെ ക്യുറൈൽ തടാകത്തിലേക്കാണ് എം.ഐ 8 ഹെലികോപ്റ്റർ തകർന്ന് വീണത്. 13 വിനോദസഞ്ചാരികളും മൂന്ന് ജീവനക്കാരുമടക്കം 16 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ഒമ്പതുപേരെ രക്ഷപെടുത്തിയതായി പ്രദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിൽ പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
















