തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിലെ അറബിക് അധ്യാപകനും കെഎടിഎഫ്‌ഐടി കോർഡിനേറ്ററും പരിശീലകനും ആയ അനീസ് കരുവാരകുണ്ടിനെ കെഎടിഎഫ് സംസ്ഥാന സമിതി ആദരിച്ചു.
ഓൺലൈൻ പഠന കാലത്ത് കുട്ടികൾക്ക് മികച്ച പഠനം ലഭ്യമാകുന്നതിന് അധ്യാപകർ കൂടി സജ്ജരാകണമെന്ന് കെഎടിഎഫ് സംസ്ഥാന പ്രസിഡണ്ട് എം പി അബ്ദുൽ ഖാദർ പറഞ്ഞു. അനീസ് കരുവാരകുണ്ടിനെ അനുമോദിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ചടങ്ങിൽ കെഎടിഎഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷനായി. ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറി എം എ റഷീദ്,ഫാറൂഖ് മാസ്റ്റർ,മാഹിൻ ബാഖവി, ഹാസിലുദ്ദീൻ, അജിലാൽ, മുജീബ്റഹ്മാൻ ശ്രീകാര്യം, ആന്റോ ജോസ്, അബ്ദുൽ ഹഖ്, ശിഹാബ് മാവത്ത്,അബ്ദുൽ ഹമീദ്തുടങ്ങിയവർ സംബന്ധിച്ചു..
















