ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി നാല്‍പ്പത്തിയൊന്ന് ലക്ഷം കടന്നു. നാല്‍പ്പത്തിമൂന്ന് ലക്ഷം പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി പിന്നിട്ടു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇതുവരെ മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.33 ലക്ഷം പേര്‍ മരിച്ചു. അതേസമയം, ഇന്ത്യയില്‍ മൂന്നുകോടി പത്തൊമ്ബത് ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.28 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 4.09 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ രണ്ട്‌കോടിയിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5.63 ലക്ഷം പേര്‍ മരിച്ചു.
















