തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ സെക്രട്ടറിയുമായ പി.ആർ.സുനിൽ കുമാർ (58) കീഴടങ്ങി. സുനിൽ കുമാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. 300 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്.
സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ.ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ.ജിൽസ് (43), ഇടനിലക്കാരൻ കിരൺ (31), കമ്മിഷൻ ഏജന്റായിരുന്ന എ.കെ.ബിജോയ് (47), ബാങ്കിന്റെ ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്റ് റെജി അനിൽ (43) എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു.
നാലാംപ്രതിയും ഇടനിലക്കാരനായ കിരൺ ഇതിനകം രാജ്യം വിട്ടതായാണ് സൂചന. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

















