റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 954 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 1,014 പേർ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യമാകെ ഇന്ന് 1,10,996 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,31,935 ആയി. ഇതിൽ 5,13,387 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,311 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,237 ആയി കുറഞ്ഞു. ഇതിൽ 1,404 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.