ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ കുത്തനെ ഉയരുകയാണ്. ഇതുവരെ ഇരുപത് കോടി ഒമ്ബത് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 42 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി കടന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ മൂന്ന് കോടി അറുപത്തിയൊന്ന് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 6.31 ലക്ഷം പേര് മരിച്ചു. അതേസമയം, ഇന്ത്യയില്‍ മൂന്നുകോടിയിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4.26 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3.09 ആയി ഉയര്‍ന്നു.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ രണ്ട്കോടിയിലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം കടന്നു. 5.59 ലക്ഷം പേര് മരിച്ചു.