അബുദാബി: യുഎഇയില്‍ ഇന്ന് 1,537 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,492 പേര് രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,61,156 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ അഞ്ച് പേര് രോഗം ബാധിച്ച് മരിച്ചു.
അതേസമയം, പുതിയതായി നടത്തിയ 2,66,834 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,83,914 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,956 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,802 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.