ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 കോടിയോടടുക്കുന്നു. വേള്‍ഡോമീറ്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ പത്തൊന്‍പത് കോടി തൊണ്ണൂറ് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 42.40 ലക്ഷമായി ഉയര്‍ന്നു. പതിനേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര് രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇന്നലെമാത്രം അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയേഴ് ലക്ഷം കടന്നു. 6.29 ലക്ഷം പേര് മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര് രോഗമുക്തി നേടി.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,16,95,358 ആയി ഉയർന്നു. നിലവില്‍ 4,13,718 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.24 മണിക്കൂറിനിടെ 422 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,24,773 ആയി ഉയര്‍ന്നു.പുതിയതായി 36,946 പേര് രോഗമുക്തരാകുകയും ചെയ്തു.ആകെ കോവിഡ് മുക്തരുടെ എണ്ണം 3,08,57,467 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 17,06,598 പേര്‍ക്ക് വാക്സിന് നല്‍കിയതായി ആ