അമൃത്സര്‍: പഞ്ചാബില്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓഗസ്റ്റ് രണ്ടു മുതല്‍ എല്ലാ സ്കൂളുകളിലും ക്ലാസുകള്‍ പുനഃരാരംഭിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. പുതുതായി 49 കൊവിഡ് കേസുകളാണ് പഞ്ചാബിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 599,053 ആണു സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം.
സംസ്ഥാനത്തെ മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.