തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപന തോത് വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ ഡോ എസ് കെ സിംഗിന്റെനേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.
കോവിഡ് വ്യാപനത്തിന്റെ കാരണം തേടുന്നതോടൊപ്പം വ്യാപന നിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സംഘം കൈമാറും. കേന്ദ്ര സംഘം ഇരു വിഭാഗങ്ങളായി തിരിഞ്ഞ് 10 ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സംഘം എത്തും. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.