ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നാളെ വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച. മോള്‍ഡയില്‍ രാവിലെ പത്തരക്കാണ് ചര്‍ച്ച നടക്കുക. പ്രശ്നപരിഹാരത്തിന് ഇത് പന്ത്രണ്ടാംവട്ടമാണ് ഇരു രാജ്യങ്ങളും ചര്‍ച്ചക്കിരിക്കുന്നത്.
ഹോട്ട്സ്പ്രിംഗ്, ഗോഗ്ര മേഖലകളില്‍ നിന്നുള്ള സൈനിക പിന്മാറ്റം നാളെ നടക്കുന്ന ചർച്ചയിലുണ്ടാകും. സേനകളുടെ പിന്മാറ്റത്തിന്റെ കാര്യത്തില്‍ ഇരുവിഭാഗവും തുല്യത പാലിക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ട് വെക്കുക.
നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില് തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു
പാങ്ഗോങ് തടകാത്തിന് സമീപത്ത് നിന്ന് ഇരുരാജ്യങ്ങളും സേനകളെ വലിയ തോതില്‍ പിന്‍വലിച്ചിരുന്നു. കമാന്‍ഡര്‍തല ചര്‍ച്ച വേഗത്തിലാക്കണമെന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പരസ്പരം സംസാരിച്ചിരുന്നു.