തിരുവനന്തപുരം: കേരളത്തിന് പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്സിന് നല്കാന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാല് ലക്ഷം ഡോസ് വാക്സിന് കഴിഞ്ഞ ദിവസം കൊടുക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്സിന് എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്കാന് സംസ്ഥാനത്തിന് സാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. ടൂറിസ്റ്റുകള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ പാടില്ല. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അനാവശ്യ ഇടപെടല്‍ പാടില്ല. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന് സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിധ രംഗത്തെ ആളുകളുമായി ചര്‍ച്ച നടത്തി ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും നിര്‍ദേശം നല്കി.
നിലവിലെ നടപടികള്‍ പ്രായോഗികമാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടി.പി.ആര് അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്കി പ്രദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ടി.പി.ആര് അടിസ്ഥാനമാക്കി അടച്ചിടുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനരാലോചന നടത്തുന്നത്.