തിരുവനന്തപുരം: സംസ്ഥാനത്ത് പി ജി ഡോക്ടർമാർ സമരത്തിലേക്ക്. തിങ്കളാഴ്ച 12 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണം എന്നാണ് പി ജി ഡോക്ടര്‍മാരുടെ ആവശ്യം. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പി ജി ഡോക്ടര്‍മാരുടെ പരാതി. റിസ്ക് അലവൻസ് അനുവദിക്കണം എന്നും ആവശ്യം.
സൂചന പണിമുടക്കിന്‍റെ ഭാഗമായി തിങ്കളാഴ്ച കോവിഡ് – നോൺ കോവിഡ് ഡ്യൂട്ടികളിൽ നിന്ന് വിട്ടു നിൽക്കും. പരിഹാരം ഇല്ലെങ്കിൽ സമരം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.

















