ന്യൂ ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ഇരുസഭകളും നിര്‍ത്തിവച്ചു. പെഗാസസ് സോഫ്റ്റ്വെയര് ഇന്ത്യ വാങ്ങിയോ എന്നതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം, വിഷയത്തില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളികളുമായി ഇരുസഭകളിലും പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയര്‍ത്തി.