ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5.45 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 41.41 ലക്ഷം പിന്നിട്ടു.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇന്നലെ മാത്രം 50000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥികീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയൊന്ന് ലക്ഷം കടന്നു. 6.25 ലക്ഷം പേര് മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര് രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ ഇതുവരെ മൂന്ന് കോടി പന്ത്രണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. 4.18 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3.03 കോടി ആയി ഉയര്‍ന്നു.
ബ്രസീലിലും രോഗബാധ മാറ്റമില്ലാതെ തുടരുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 54,748 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷമായി. 5.45 ലക്ഷം പേര് മരിച്ചു.