ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി പേര്‍ക്കാണ് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെമാത്രം 4.75 ലക്ഷം പുതിയ കേസുകളും സ്ഥിരീകരിച്ചു. മരണസംഖ്യ 40,98,484 ആയി ഉയര്‍ന്നു. നിലവില്‍ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുത്തു.6.24 ലക്ഷം പേര് മരിച്ചു.രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര് രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 38,079 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 3.03 കോടി കടന്നു. നിലവില്‍ 4.24 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1.93 കോടിയായി ഉയര്‍ന്നു. മരണസംഖ്യ 5.45 ലക്ഷമായി.