പലരെയും അലട്ടുന്ന ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡറാണ് മൈഗ്രേന്‍. തലയുടെ ചില ഭാഗങ്ങളില്‍ മാത്രമായി തീവ്രമായതും ആവര്‍ത്തിച്ചുള്ളതുമായ വേദനയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണിത്. സാധാരണയായി, മൈഗ്രേനുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന തലവേദനകള്‍ 4 മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ട്. അതേസമയം, മൈഗ്രേന്‍ ഉണ്ടാകാന്‍ കൃത്യമായ കാരണങ്ങള്‍ ഇല്ല. ശരീരത്തിന് അകത്തോ പുറത്തോ ഉള്ളതായ ഒരു സമ്മര്‍ദ്ദത്തോട് തലച്ചോര്‍ പ്രതികരിക്കുമ്പോഴാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്. രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് വാസ്തവത്തില്‍ ഈ രോഗം.
നെറ്റിയുടെ ഒരു വശത്ത് നിന്നാണ് മൈഗ്രേനിന്റെ വേദന സാധാരണയായി തുടങ്ങുക. ക്രമേണ വേദന മറുവശത്തേക്കും പിന്‍ഭാഗത്തേക്കും വ്യാപിക്കാന്‍ തുടങ്ങും. മസ്തിഷ്‌ക്കത്തിലെ ചില ഭാഗങ്ങളിലെ ഘടനപരമായ മാറ്റങ്ങളും മൈഗ്രേന് ഇടയാക്കാറുണ്ട്. എന്നാല്‍ തലവേദനയുടെ കാഠിന്യം കുറയ്ക്കാന്‍ ചില ചായകള്‍ സഹായിക്കും.
1. ബ്ലാക്ക് ടീ, ഗ്രീന്‍ ടീ
കഫീന്‍ അടങ്ങിയതാണ് ഗ്രീന്‍ ടീയും, ബ്ലാക്ക് ടീയും. ആന്റി ഓക്സിഡന്റും എ, ആന്റി ഇന്‍ഫ്ലമേറ്ററി പ്രോപ്പര്‍ട്ടികളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ മൈഗ്രേനിന്റെ വേദനയില്‍ നിന്ന് മുക്തിനേടാന്‍ ഇത് സഹായകമാകും.
2. ഇഞ്ചി ചായ
മസില്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ് ഇഞ്ചി ചായ. ദഹനക്കേട്, തലകറക്കം എന്നിവയ്ക്കും ഇഞ്ചി ചായ മികച്ചതാണ്.
3. പെപ്പര്‍മിന്റ് ടീ
ഗ്രീന്‍ ടൂ പോലെ തന്നെ മികച്ചതാണ് പെപ്പര്‍മിന്റ് ടീയും. പെയിന്‍ കില്ലര്‍ കഴിക്കാതെ മൈഗ്രേന്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.
4. ചാമോമൈല്‍ ചായ
സ്ഥിരമായി ചാമോമൈല്‍ ചായ കുടിക്കുന്നത് മൈഗ്രേന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ നല്ല ഉറക്കം നല്‍കുകയും ചെയ്യുന്നു.
5.ലാവണ്ടര്‍ ടീ
ഉറക്കകുറവിനും മൈഗ്രേനും ഏറ്റവും നല്ലതാണ് ലാവണ്ടര്‍ ചായ. സ്‌ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും ഇത് മികച്ചതാണ്.