ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 52 ആയി. വ്യാഴാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് അപകടമുണ്ടായത്. ധാക്കയുടെ കിഴക്ക് രൂപഗഞ്ചിലെ ആറ് നിലകളുള്ള ഹാഷെം ഫുഡ്‌സ് ലിമിറ്റഡ് ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 18 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അതേസമയം, തീപിടുത്തത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്നും ചാടിയാണ് മൂന്ന് പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാണാതായവരില്‍ 44 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഫാക്ടറിയില്‍ നിന്ന് പുറത്തു കടക്കാന്‍ സഹായിക്കുന്ന പ്രധാന കവാടവും എക്‌സിറ്റ് ഗേറ്റും അടച്ചിട്ടതാണ് വന്‍ ദുരന്തത്തിന് കാരണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, അഗ്‌നിബാധ നിയന്ത്രണവിധേയമായാല്‍ മാത്രമേ നാശനഷ്ടത്തിന്റെ വ്യാപ്തി കണ്ടെത്താനാകൂ എന്ന് നാരായണ്‍ഗഞ്ച് ജില്ലാ ഫയര്‍ സര്‍വീസ് അബ്ദുള്ള അല്‍ അര്‍ഫിന്‍ പറഞ്ഞു. അഗ്‌നിബാധയുടെ കാരണം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയേയും ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.