ഇന്ത്യക്കാർക്ക് മാലിദ്വീപിലേക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ വീണ്ടും തീരുമാനം.ഇതോടെ ജൂലൈ 15 മുതൽ ഇന്ത്യക്കാർക്ക് മാലിദ്വീപ് വഴി സൗദിയിലേക്ക് പറക്കാനായേക്കും.ഈ മാസം 15 മുതൽ വിസ അനുവദിച്ചുതുടങ്ങുമെന്ന് മാലിദ്വീപ് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഓൺ അറൈവൽ വിസ ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി ലഭിക്കും. ഇന്ത്യൻ പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാനുള്ള ഇടത്താവളമായിരുന്നു മാലിദ്വീപ്.
കടുത്ത നിബന്ധനകളോടുകൂടിയാണ് ഈ രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിക്കുക. ഇന്ത്യയിൽനിന്നെത്തുന്ന ടൂറിസ്റ്റുകൾക്ക് ദ്വീപിലെ ജനവാസകേന്ദ്രങ്ങളിൽ താമസിക്കുന്നതിന് അനുമതി നൽകില്ല. പകരം കൂടുതൽ ആൾപാർപ്പില്ലാത്ത മറ്റു ദ്വീപുകളിലെ റിസോർട്ടുകളിലായിരിക്കും താമസം ഒരുക്കുക. ഒപ്പം ദ്വീപിൽ പ്രവേശിക്കുന്നതിനുമുമ്പ് എടുത്ത പിസിആർ ടെസ്റ്റിന് പുറമേ ദ്വീപിലെത്തിയ ശേഷം 48 മുതൽ 72 മണിക്കൂറിനിടയിൽ വീണ്ടും പിസിആർ ടെസ്റ്റും എടുക്കണം.