ചെന്നൈ: ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളിലേറി തമിഴ്നാട്ടിലെ ഫിഷറിസ് മന്ത്രി അനിത രാധാകൃഷ്ണന്. കടല്‍ക്ഷോഭത്തെ കുറിച്ച് മനസിലാക്കുന്നതിനായാണ് മന്ത്രി പാലവര്ക്കാടിലെത്തിയത്. ഇതേ തുടര്‍ന്ന് ഫിഷറിസ് മന്ത്രി നാട്ടുകാര്‍ക്കൊപ്പം കടല്‍ യാത്രയും നടത്തി. എന്നാല്‍ തിരികെയെത്തിയപ്പോള്‍ ഷൂസ് നനയുമെന്ന കാരണത്താല്‍ ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ മടി കാണിച്ചു നിന്ന മന്ത്രിയെ മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ എടുത്തുപോക്കി കരയില്‍ എത്തിക്കുകയായിരുന്നു. മന്ത്രി തോളില്‍ കയറി ബോട്ടില്‍ നിന്ന് കരയിലേക്ക് വരുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. അതേസമയം, മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
மனிதனுக்கு
மரியாதையா?
செருப்புக்கு
மரியாதையா?
திமுக அமைச்சர்
அனிதா ராதாகிருஷ்ணனை
பாருங்கள்.
சமூக நீதி
தனி மனித மாண்பு
கௌரவம்
காற்றில் பறக்கவிட்ட
திமுக மந்திரி#DMK #AnithaRadhakrishnan #socialjustice pic.twitter.com/ScB2HyoxQv— S.R.SEKHAR (@SRSekharBJP) July 8, 2021