ന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണം നാൽപത് ലക്ഷം പിന്നിട്ടു. പതിനെട്ട് കോടി നാൽപത്തൊൻപത് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.34 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനാറ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. യുഎസിൽ 6.21 ലക്ഷം പേരാണ് മരിച്ചത്. മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.25 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ 39,796 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച 723 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് മരണ നിരക്കാണിത്. 42,352 പേർ രോഗമുക്തി നേടി. തുടർച്ചയായി 53ാം ദിവസമാണ് രോഗികളേക്കാൾ ഏറെ പേർ രോഗമുക്തി നേടിയത്.
















