ഭുവനേശ്വര്‍: ഒഡിഷയില്‍ മന്ത്രവാദിനിയെന്ന് ആരോപിച്ച് 62കാരിയെ നാട്ടുകാര്‍ കഴുത്തറുത്ത് കൊന്നു. ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലാണ് സംഭവം. ഗോത്രവിഭാഗത്തില്‍പ്പെട്ട ജമുനാ ഹന്‍ഷ്ദായെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഗ്രാമത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇവരുടെ തലയുടെ ഭാഗം ഇനിയും കണ്ടെത്തിയിട്ടില്ല.
ശനിയാഴ്ച വൈകുന്നേരമാണ് ജമുനയെ അവസാനമായി കണ്ടത്. അതേസമയം, ഗ്രാമത്തില്‍ അടുത്തിടെ ഒരാള്‍ മരിച്ചിരുന്നു ഇതിന് പിന്നാലെ ജമുനയെ ലക്ഷ്യമാക്കിയുള്ള അക്രമമുണ്ടായതെന്ന്കുടുംബം പറയുന്നു. കൊലപാതകം അന്വേഷിക്കുകയാണെന്ന് കാരാഞ്ജിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസ് വിശദമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു.