ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനെട്ട് കോടി നാല്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 3.25 ലക്ഷം പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 39.93 ലക്ഷം പേര് മരിച്ചു. പതിനാറ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര് രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ മൂന്ന് കോടി നാല്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6.21 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ് ലക്ഷമായി ഉയര്‍ന്നു. അതേസമയം, ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 43,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3,05,45,433 ആയി ഉയര്‍ന്നു. നിലവില്‍ 4.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.4.02 ലക്ഷം പേര് മരിച്ചു. 2.96 കോടി പേര് രോഗമുക്തി നേടി.