ആൽബെർട്ട: കാനഡയിൽ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ്ങിനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു.കെ.എം.സി.സി പ്രവർത്തകനും കാസർകോട് സ്വദേശിയുമായ ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് അപകടം നടന്നത്.
ആൽബെർട്ട ഫിഷ് ആൻഡ് വൈൽഡ് ലൈഫ്, ആൽബെർട്ട പാർക്കുകൾ, റോയൽ കനേഡിയൻ മൗണ്ട് പൊലീസിന്റെ എയർ സർവീസുകളും സേർച്ച് ആൻഡ് റെസ്ക്യൂ ഡൈവേഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഞാറായ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.