അബുദാബി: യുഎഇയില്‍ 1,599 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മൂന്ന് പേര് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,570 പേര് രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,17,767 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 6,39,476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 1,834 ആയി. പുതിയതായി നടത്തിയ 2,54,639 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. നിലവില്‍ 19,875 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.