മുംബൈ: അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള ആഡംബര ബംഗ്ലാവ് ‘പ്രതീക്ഷ’യുടെ ഒരു ഭാഗം മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബി.എം.സി) പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2017ല്‍ റോഡ് വീതികൂട്ടല്‍ നിയമപ്രകാരം നല്കിയ നോട്ടീസിന്റെ തുടര്‍നടപടികള്‍ ബി.എം.സി ആരംഭിച്ചതായും ബംഗ്ലാവിന്റെ ഒരു ഭാഗം ഉടന്‍ തന്നെ പൊളിച്ചുനീക്കുമെന്നും എ.എന്‍.െഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിർണ്ണയിക്കാൻ കോർപ്പറേഷൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ബച്ചനും രാജ്കുമാർ ഹിരാനിയും ഉൾപ്പെടെ ഏഴ് പേർക്കാണ് നാല് വർഷം മുമ്പ് അനധികൃത നിർമാണം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത്. പദ്ധതിക്ക് ആവശ്യമായ മറ്റ് പ്ലോട്ടുകൾ ബച്ചന്റെ ബംഗ്ലാവിനോട് ചേർന്നുള്ള സ്ഥലത്തിന്റെ മതിലിരിക്കുന്ന സ്ഥലമടക്കം കോർപ്പറേഷൻ ഏറ്റെടത്തിരുന്നു.
ബച്ചനെ കൂടാതെ സംവിധായകന് രാജ്കുമാര് ഹിറാനിയടക്കമുള്ള മറ്റ് ആറ് പേര്‍ക്ക് കൂടി ബി.എം.സി 2017ല്‍ നോട്ടീസ് നല്‍കിയിരുന്നതായും എന്നാല്‍, അതില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ കൗണ്‍സിലര്‍ എ.എന്‍.െഎയോട് പ്രതകരിച്ചു.
”നോട്ടീസ് നല്‍കിയിട്ടും എന്തുകൊണ്ടാണ് അതില്‍ നടപടിയെടുക്കാത്തത്…? സാധാരണക്കാരെന്റ ഭൂമിയായിരുന്നെങ്കില്‍ ബി.എം.സി പെട്ടന്ന് തന്നെ ഏറ്റെടുക്കുമായിരുന്നു… നോട്ടീസ് നല്കിയിട്ടുണ്ടെങ്കില് റോഡ് വീതികൂട്ടല്‍ പദ്ധതിക്ക് അപ്പീല്‍ അവശ്യമില്ലെന്നും” കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.
ബച്ചന് ജൂഹുവില്‍ വാങ്ങിയ ആദ്യത്തെ ബംഗ്ലാവാണ് പ്രതീക്ഷ. പിതാവായ ഡോ. ഹരിവന്ഷ് റായ് ബച്ചന്, മാതാവായ തേജി ബച്ചന് എന്നിവരോടൊപ്പം അദ്ദേഹം അവിടെ താമസിച്ചിരുന്നു. മകന് അഭിഷേക് ബച്ചെന്റയും ഐശ്വര്യ റായിയുടെയും വിവാഹം 2007ല്‍ നടന്നത് അവിടെ വച്ചായിരുന്നു.