ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനെട്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം നാല് ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 39.79 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി പതിനഞ്ച് ലക്ഷം പേര്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്തുള്ളത് അമേരിക്കയാണ്. രാജ്യത്ത് ആറ് ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അതേസമയം, ഇന്ത്യയില്‍ കോവിഡ് മരണം നാല് ലക്ഷം കടന്നു. നിലവില്‍ അഞ്ച് ലക്ഷത്തോളം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം 3,04,58,251 ആയി ഉയര്‍ന്നു.
















