ബംഗളൂരു: മംഗളൂരു-ബംഗളൂരു പാതയിൽ ജൂലൈ എട്ടുമുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.180 ഡിഗ്രി വരെ തിരിക്കാവുന്ന സീറ്റുകൾ, ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം, ഫ്രിഡ്ജ്, സ്പീക്കറുകൾ, സി.സി. ടി.വി, വൈ-ഫൈ, പ്രത്യേക മൊബൈൽ ചാർജിങ്ങ് പോയിന്റുകൾ, ഭക്ഷണം കഴിക്കാൻ സീറ്റിനുമുന്നിൽ ഘടിപ്പിച്ചിച്ച മടക്കിവെക്കാവുന്ന ടേബിൾ, വീൽചെയറിനുള്ള പ്രത്യേക സൗകര്യം തുടങ്ങിയവയെല്ലാം വിസ്താഡോം കോച്ചുകളിലുണ്ട്.
ശനിയാഴ്ച മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ബംഗളൂരു – മംഗളൂരു റൂട്ടിൽ സുബ്രഹ്മണ്യ റോഡിനും ശക്ലേഷ്പുരിനും ഇടയിലുള്ള പാതയിലാണ് ഏറ്റവും കൂടുതൽ പ്രകൃതി ഭംഗി ആസ്വദിക്കാനാകുക. യശ്വന്തപുർ- കാർവാർ- യശ്വന്തപുർ എക്സ്പ്രസ് സ്പെഷ്യൽ (06211/06212), യശ്വന്തപുർ- മംഗളൂരു- യശ്വന്തപുർ എക്സ്പ്രസ് സ്പെഷ്യൽ (06575/ 06576) , യശ്വന്ത്പുർ- മംഗളൂരു – യശ്വന്തപുര എക്സ്പ്രസ് (06539/ 06540) എന്നീ ട്രെയിനുകളിലായിരിക്കും വിസ്താഡോം കോച്ചുകൾ ഘടിപ്പിക്കുക.