ന്യൂ ഡൽഹി; പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ കണ്ടെത്തി.ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലാണ് ഡ്രോൺ കണ്ടെത്തിയത്.അതിർത്തിയിൽ ഇന്ന് രാവിലെ ഡ്രോൺ കണ്ടെത്തുകയും ബി.എസ്.എഫ് ജവാന്മാർ ആറു റൗണ്ട് വെടിയുതിർക്കുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുള്ള പ്രകോപനം.അതിർത്തി മേഖലകളിൽ തുടർച്ചയായി ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തുന്നുണ്ട്. ഇന്ത്യൻ അതിർത്തിയിൽ ഭീകരർ ഡ്രോൺ ഉപയോഗിക്കുന്നതിന്റെ പിന്നിൽ പാക് സൈന്യത്തിനും പങ്കുണ്ടെന്നും സൂചനകളുണ്ട്.