റിയാദ്: സൗദി അറേബ്യയിൽ 1,301 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,239 ആയി. ഇതിൽ 1,450 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിലുണ്ടായിരുന്നവരിൽ 1,376 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 17 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,82,003 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,63,004 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,760 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.