ഗ്രീന്‍ പാസ് ഉപയോഗം താല്‍ക്കാലികമായി നിർത്തിവച്ച് അബൂദബി.ഗ്രീന്‍ പാസ് പ്രാബല്യത്തിലായതോടെ അബുദാബിയിലെ ഉപയോക്താക്കള്‍ വ്യാപകമായി നേരിട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഈ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മറ്റി അറിയിച്ചു.
അബൂദബിയിലെ മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ജിമ്മുകൾ, ബാറുകൾ, റസ്റ്റോറന്‍റുകൾ എന്നിവ ഉൾപ്പെടെ മിക്ക പൊതു സ്ഥലങ്ങളിലും പ്രവേശിക്കാൻ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കണമെന്ന നിയമം ഈ മാസം 15നാണ് പ്രാബല്യത്തിൽ വന്നത്. വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്നും അടുത്തിടെ പി.സി.ആർ പരിശോധന നടത്തിയിട്ടുണ്ടെന്നും ഗ്രീൻ പാസിലൂടെ ബോധ്യപ്പെടുത്താനാവും. ദുബൈ ഉൾപ്പെടെുള്ള വടക്കൻ എമിറേറ്റുകളിൽ നിന്നുള്ളവർ അബൂദബി എമിറേറ്റിലേക്ക് വരുന്നതിന് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ പൊലീസ് ഉദ്യോഗസ്ഥരെയും അൽ ഹൊസൻ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്.
















