പല്ലിന്റെയും മോണയുടെയും ആരോഗ്യം നോക്കുന്നത് വളരെ പ്രധാനമാണ്. വായയുടെ ആരോഗ്യം എന്നാൽ വായ്‌നാറ്റം ഇല്ലാത്തതും വെളുത്ത നിറമുള്ള പല്ലുകളും മാത്രമാണെന്നാണ് പലരുടെയും ധാരണ. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് പല്ലുകളുടെ ആരോഗ്യവും മോണയുടെ ആരോഗ്യവും എല്ലാം. ഇത്തരത്തില്‍ പല്ലിലും മോണയിലും ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ആരോഗ്യകരമായ മോണയുള്ളവരേക്കാള്‍ മോണരോഗമുള്ളവര്‍ക്ക് ഹൃദ്രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് ഇതുവരേക്കും തിരിച്ചറിഞ്ഞിട്ടില്ല. മോണരോഗം മറ്റ് രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നിങ്ങളുടെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ പോലെ വായുടെ ആരോഗ്യത്തേയും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
വായുടെ ശുചിത്വം പതിവായി പരിപാലിക്കുന്നില്ലെങ്കിൽ, വായ്‌നാറ്റം, കാവിറ്റി പ്രശ്നം, പുഴുപ്പല്ല്, മോണപഴുപ്പ് മുതലായ നിരവധി വായ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇത് ഉടൻ തന്നെ കാരണമാകും. വാണിജ്യപരമായ ടൂത്ത് പേസ്റ്റ് ബ്രാൻഡുകൾ കൂടുതലും സ്വാഭാവിക ചേരുവകൾ അടങ്ങിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത്തരം പേസ്റ്റുകൾ അല്ലാതെ, വീട്ടിൽ ഇരുന്നുകൊണ്ട് എല്ലായ്പ്പോഴും ആ ചേരുവകൾ നേരിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്.
രക്തത്തിലെ പഞ്ചസാര മോണരോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും മോണരോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടിലാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിയുന്നത്ര സാധാരണ നിലയിലാക്കി മോണകളെ സംരക്ഷിക്കുക എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണുക. വ്യക്തമായ ദന്തശുചിത്വം പാലിക്കുക.
















