രാജ്യത്ത് ഇനി കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഡ്രോണുകളും.എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിൽ ഡ്രോണുകളുടെ സഹായത്തോടെ വാക്സിൻ വിതരണം നടത്തുക. കാൺപൂർ ഐ.ഐ.ടി ഇതിനെ കുറിച്ച് പഠനം നടത്തിയിരുന്നു. ഈ പഠനത്തിൽ ഡ്രോണിന്റെ സഹായത്തോടെയുള്ള വാക്സിൻ വിതരണം സാധ്യമാണെന്ന് കണ്ടെത്തിയിരുന്നു.
ഇതുപ്രകാരം കുറഞ്ഞത് 100 മീറ്റര്‍ ഉയരത്തില്‍ 35 കി.മീ ആകാശമാര്‍ഗം സഞ്ചരിക്കാനുള്ള ശേഷിയുള്ള ഡ്രോണുകളാണ് തിരഞ്ഞെടുക്കുക. നാല് കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയുമുണ്ടാവണം. പാരച്യൂട്ട് അടിസ്ഥാനമാക്കിയുള്ള സേവനം തിരഞ്ഞെടുക്കില്ലെന്നും എച്ച്.എല്‍.എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസ് അറിയിച്ചു.
















