കോവിഡ് വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് രാജസ്ഥാനിലെ ബിക്കാനീര്‍.45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കാണ് ഇത്തരത്തില്‍ വീടുകളിലെത്തി വാക്‌സിന്‍ വിതരണം ചെയ്യുന്നത്. നാളെ മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. ഈ സേവനം ലഭ്യമാക്കാനായി രാജസ്ഥാൻ സർക്കാർ ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്.
വാട്സ് ആപ്പ് നമ്പർ വഴി വാക്സിൻ വേണ്ടവർ അവരുടെ പേരും വിലാസവും നൽകണം.ഹെൽപ്പ്ലൈൻ നമ്പറിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് കുറഞ്ഞത് 10 പേരെങ്കിലും ഉള്ളപ്പോൾ മാത്രമേ വീട്ടിൽ വാക്സിൻ ലഭ്യമാകുന്ന സേവനം ലഭ്യമാകു.വാക്‌സിന്‍ പാഴാകുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ മുന്‍കരുതല്‍.
അതേസമയം കഴിഞ്ഞ ദിവസം മൊബൈൽ വാക്സിനേഷൻ വാഹനങ്ങൾ ബിക്കാനീർ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയിരുന്നു. ഐഡൻറിറ്റി പ്രൂഫ് ഹാജരാക്കിയാൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭ്യമാക്കുന്നതാണ് പദ്ധതി.
















