വവ്വാലുകളില്‍ കോവിഡ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി ചൈനീസ് ഗവേഷകര്‍. വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ചൈനീസ് ഗവേഷകരുടെ കണ്ടെത്തൽ.വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു പ്രത്യേകയിനം വവ്വാലുകളില്‍ ജനിതകഘടനയുള്ള വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.
റിനോലോഫസ് പുസിലസ് എന്ന വൈറസിനാണ് കൊവിഡ് വൈറസുമായി സാമ്യമുള്ളത്. ചൈനയിലെ ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളാണ് ഗവേഷണം നടത്തിയത്.2019 മേയ് മുതൽ കഴിഞ്ഞ നവംബർവരെ നടത്തിയ ഗവേഷണ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
















