കൊച്ചി: കഴിഞ്ഞ ഡിസംബെരിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ ചുമതലയേറ്റയുടനെ എല്ലാ ദ്വീപുകളിലെയും തെങ്ങുകളുടെ ചുവട്ടിൽ കാവി നിറം പൂശിയത് വിവാദത്തിൽ. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്തതെന്നും പറയുന്നു.
തെങ്ങിൻ തടിയിലെ അണുബാധ തടയാൻ വെള്ള പൂശാറുണ്ടെങ്കിലും കാവി പൂശുന്നത് ഇത് ആദ്യമാണ്. അതേ സമയം ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്ന ഭരണഘടനാവിരുദ്ധവും അശാസ്ത്രീയവുമായ പരിഷ്‌ക്കാരങ്ങൾക്ക് എതിരെ കവരത്തി വില്ലേജ്ജ് ദ്വീപ് പഞ്ചായത്ത് പ്രമേയം പാസ്സാക്കി.
പഞ്ചായത്ത് ഉപാധ്യക്ഷൻ എ.പി നസീർ പ്രമേയം അവതരിപ്പിച്ചു. ഏക കണ്ഠമായിട്ടാണ് പാസ്സ് ആയത്. കളക്ടർ എസ്.അസ്‌കർ അലി മാധ്യമസമ്മേളനത്തിൽ ലക്ഷദ്വീപ് ജനതയെയും കിൽത്താൻ ദ്വീപിനെയും അപമാനിച്ചതിൽ സമിതി അമർഷം രേഖപ്പെടുത്തി.അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്ക് എതിരെ ലക്ഷദ്വീപിലെ ഒരു പഞ്ചായത്ത് പ്രമേയം പാസ്സാക്കുനത് ആദ്യമായിട്ടാണ്.