ഹനോയി: കോവിഡ് വ്യാപനത്തിൽ വെല്ലുവിളിയായി വൈറസിന് വീണ്ടും ജനതികമാറ്റം. ഇന്ത്യയിലും യു കെയിലും ഉള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കോവിഡ് വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഈ കാര്യം സ്ഥിരീകരിച്ചത്.
മറ്റ് വകഭേദങ്ങളെക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. 6856 പേർക്കാണ് ഇതുവരെ വിയറ്റ്നാമിൽ കോവിഡ് ബാധിച്ചത്. ഇതുവരെ 47 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്.
















