മലപ്പുറം: മണിചെയിൻ മാതൃകയിൽ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരക്കണക്കിന് ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത് മലപ്പുറം മമ്പാട് സ്വദേശികൾ നാടുവിട്ടതായി ആരോപണം. മലപ്പുറം മമ്പാട് സ്വദേശികളായ പൊങ്ങല്ലൂർ തൈക്കണ്ടി അബ്ദുൾ ഷുക്കൂറിന്റെ മകൻ തൻസീഹ്, കാട്ടുമുണ്ട മാരമംഗലം പൂവൻകാവിൽ അജ്മൽ റഷാദ് എന്നിവർക്കെതിരെയാണ് നിക്ഷേപകർ ആരോപണമുന്നയിച്ചിരിക്കുന്നത്.
ഓഹരി വിപണിയിലേക്കും മറ്റു ബിസിനസ് ആവശ്യങ്ങള്‍ക്കും എന്ന പേരിലുള്ള മണിചെയിന്‍ തട്ടിപ്പില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പേരാണ് നിക്ഷേപിച്ചത്. ഹൃദയശസ്ത്രക്രിയക്കും വീടുനിര്മാണത്തിനുമടക്കം നീക്കിവെച്ച തുകയാണ് തട്ടിപ്പ്സംഘം മോഹനവാഗ്ദാനം നല്കി കൈയിലാക്കിയത്.
കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നവർ. ഇതുകൂടാതെ സംസ്ഥാനത്തിനകത്ത് വിവിധയിടങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ഇവർ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. വിര്യ ട്രേഡ്സ്, ആർവി ട്രേഡ്സ് തുടങ്ങി വിവിധ കമ്പനികളുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്.
മലപ്പുറത്തും തമിഴ്‌നാട്ടിലുമായി റിയൽഎസ്റ്റേറ്റ്, ഇംപോർട ആൻഡ് എക്സ്പോർട് ബിസിനസുകളുമുണ്ടെന്നാണ് പറഞ്ഞിരുന്നത്. മാത്രവുമല്ല കൂടുതൽ ആളുകളിൽ നിന്ന് നിക്ഷേപം തരപ്പെടുത്തി കൊടുക്കുന്നവർക്ക് മണിചെയ്ൻ മാതൃകയിൽ കമ്മീഷൻ നൽകുമെന്നും പറഞ്ഞിരുന്നു. ഇത്തരം വാഗ്ദാനങ്ങളിൽ വിശ്വിച്ച് നിരവധി പേരാണ് നിക്ഷേപം നടത്തിയത് പതിനായിരം രൂപ മുതൽ ഒരു കോടി വരെ നിക്ഷേപം നടത്തിയവരുണ്ട്.പല തരത്തിലുള്ള ആളുകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്.
വിവിധ പേരുകളിലുള്ള തട്ടിപ്പ് സംഘമാണെങ്കിലും സൂത്രധാരന്‍ വണ്ടൂര്‍ സ്വദേശിയാണെന്ന് പണം നഷ്ടമായവര്‍ പറയുന്നു. ബിസിനസില്‍ പണം ഇറക്കി ലാഭവിഹിതം നേടാം എന്ന മോഹനവാഗ്ദാനത്തില്‍ പലരും വീണു. തുടക്കത്തില്‍ ഓരോ ആഴ്ചയിലും ലാഭവിഹിതം നല്‍കിയിരുന്നു.
ദിനംപ്രതി നിക്ഷേപത്തിന്റെ ഒന്നര ശതമാനം ലഭാവിഹിതവും കൂടുതൽ ആളുകളെ പദ്ധതിയിൽ ചേർത്താൽ നിക്ഷേപത്തിന്റെ 10 ശതമാനവും നൽകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. തുടക്കത്തിൽ ഇവയെല്ലാം കൃത്യമായി പാലിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഇവർ നാടുവിടുകയായിരുന്നു. പിന്നീട് വിൽച്ചാൽ ഫോണെടുക്കുകയോ കൃത്യമായി മറുപടി പറയുകയോ ചെയ്യാറില്ലെന്നും തട്ടിപ്പിനിരയായവർ പറയുന്നു. പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായവർക്ക് പുറമെ മറ്റുള്ളവരെ ഈ പദ്ധതിയിൽ ചേർത്ത ഇടനിലക്കാരും ഇപ്പോൾ പ്രതിസന്ധിയിലാണ്.
നിക്ഷേപിച്ച പണമുപയോഗിച്ച് മലപ്പുറത്തും തമിഴ്നാട്ടിലും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങിയതായും തട്ടിപ്പുകാര്‍ അവകാശപ്പെടുന്നുണ്ട്. എല്ലാം കളവാണെന്ന് പണം നഷ്ടമായവര്‍ പറയുന്നു. ഒരു പേരില്‍ പണം ശേഖരിച്ച് തിരിച്ചുനല്‍കാതെ പുതിയ പേരില്‍ മറ്റൊരു തട്ടിപ്പുമായി രംഗത്തെത്തുന്നതാണ് ഇവരുടെ രീതി.
വണ്ടൂരിന് പുറമെ നിലമ്ബൂരിലും മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായ വണ്ടൂര്‍ സ്വദേശിക്ക് തൊട്ടുതാഴെ മമ്ബാട് സ്വദേശി മുഹമ്മദ് തന്‍സീഹാണ് പ്രധാന ‘ഉദ്യോഗസ്ഥന് ‘. ഇവരുടെ കീഴില്‍ മാത്രം മൂവായിരത്തിലേറെ പേര് പണം നിക്ഷേപിച്ചിട്ടുണ്ട്.
വണ്ടൂര്‍ സ്വദേശിയുടെ വീട്ടില്‍ ചിലര്‍ പണം ചോദിച്ച് പോയിരുന്നു. പോലീസില്‍ പരാതി നല്കിയാല് പണം തിരിച്ചുതരാന്‍ ഇനിയും വൈകുമെന്നാണ് ഇവരുടെ ഭീഷണി. പൊലീസിലോ മറ്റ് അധികാര കേന്ദ്രങ്ങളിലോ രേഖാമൂലം പരാതി നൽകിയാൽ ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടാക്കി പരാതി നൽകുന്നവരെ ഉപദ്രവിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തുന്നതായി തട്ടിപ്പിനിരയായവർ പറയുന്നു. അതുകൊണ്ട് തന്നെ പൊലീസിൽ പരാതി നൽകാൻ പലരും ഇതുവരെ തയ്യാറായി്ട്ടില്ല.
എന്നാൽ തട്ടിപ്പിനിരയായ ചിലർ യുട്യൂബ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. പദ്ധതിയിൽ ചേരുന്ന സമയത്ത് ഇത് മണിചെയ്ൻ മാതൃകയിലുള്ള പദ്ധതിയാണെന്ന് പറഞ്ഞിരുന്നില്ലെന്നും ബിസിനസിലേക്ക് നിക്ഷേപം സ്വീകരിക്കുകയാണ് എന്നാണ് പറഞ്ഞിരുന്നത് എന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു.

















