ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനേഴ് കോടിയിലധികം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 35.37 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി പത്തൊമ്ബത് ലക്ഷം കടന്നു. ഇന്നലെ മാത്രം അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. യു എസില്‍ മൂന്ന് കോടി നാല്‍പ്പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ ഇന്നലെ മാത്രം 1.71 ലക്ഷം പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 2.7 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.22 ലക്ഷമായി. നിലവില്‍ 22 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.
















