ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് 99,122 കോടി രൂപ മിച്ച തുകയായി കൈമാറാൻ റിസേർവ് ബാങ്കിന്റെ അനുമതി. മാർച്ച് 31 നു അവസാനിക്കുന്ന ഒൻപത് മാസത്തെ മിച്ച തുക നൽകാനാണ് റിസേർവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയത്.
രാജ്യത്തെ നിലവിൽ സാമ്പത്തിക സ്ഥിതി യോഗം അവലോകനം ചെയ്തു. ആഗോള,ദേശിയ തലത്തിൽ നേരിടുന്ന വെല്ലുവിളികൾ യോഗം ചർച്ച ചെയ്തു. സമ്പദ് വ്യവസ്ഥയെ മടക്കി കൊണ്ട് വരാൻ അടുത്തിടെ റിസേർവ് ബാങ്ക് നടപടികൾ കൈകൊണ്ടിരുന്നു.
ഇതിന്റെ പുരോഗതിയും ഡയറക്ടർ ബോർഡ് വിലയിരുത്തി. ഗവർണർ ശക്തികാന്ത ദാസാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. രാജ്യം ഇപ്പോൾ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ്. ഈ പശ്ചാത്തലത്തിൽ റിസേർവ് ബാങ്ക് കൈമാറുന്ന തുക കേന്ദ്ര സർക്കാരിന് പൊതുനിക്ഷേപം വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്.















