തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. നിരവധി ആളുകളെ ഉൾകൊള്ളിച്ചു സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
എന്നാൽ സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. പരമാവധി 500 ആളുകളിൽ താഴേയ സത്യപ്രതിജ്ഞയിൽ ഉണ്ടാകുകയുള്ളുവെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജിയിലായിരുന്നു സർക്കാരിന്റെ വിശദീകരണം. വിവാദമായതോടെ പന്തൽ പൊളിക്കേണ്ടെന്ന് തീരുമാനിക്കുകയും അവിടെ വാക്‌സിൻ വിതരണം നടത്താൻ പദ്ധതിയിടുകമായിരുന്നു. 150 പേർക്കാണ് ഇന്ന് വാക്‌സിൻ നൽകുക.18 -44 വയസ്സ് വരെയുള്ള മുന്നണി പോരാളികൾക്കാണ് വാക്‌സിൻ നൽകുന്നത്















