കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തു. നേരത്തെ വകുപ്പ് വി.അബ്‌ദു റഹ്‌മാന് കൈമാറിയതായി അനൗദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിൽ വി.അബ്ദുറഹ്മാനിൽ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു.
ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും ആഭ്യന്തരവും ഉൾപ്പെടെ 20 ഓളം വകുപ്പുകൾ മുഖ്യമന്ത്രിയുടെ കീഴിലാണ്. ഔദ്യോഗിക വകുപ്പ് പ്രഖ്യാപനത്തിൽ വി.അബ്ദുറഹ്മാന്റേത് അല്ലാതെ മറ്റൊരു വകുപ്പും മാറ്റിയിട്ടില്ല.

ക്രിസ്ത്യൻ സഭകളുടെ സമർദത്തിന് വഴങ്ങിയാണ് വകുപ്പ് ഏറ്റെടുത്തതെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. ചെങ്ങനാശേരി അതിരൂപത പബ്ലിക്ക് റിലേഷൻസ് ജാഗ്രത സമിതിയും താമരശ്ശേരി യുവജന വിഭാഗവും ഈ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ഇതേ ആവശ്യം കത്തോലിക്ക കോൺഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. ഈ സഭകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വകുപ്പ് തിരിച്ചെടുത്തത് ആണെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.
മുഖ്യമന്ത്രിയിൽ നിന്നും തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീഷിക്കുന്നതെന്നും ആരുടെയെങ്കിലും സമർദത്തിന് വഴങ്ങിയാണ് ഈ തീരുമാനം എടുത്തത് എങ്കിൽ അത് ഈ മന്ത്രിസഭയിലെ കറുത്ത പാടായി അവശേഷിക്കുമെന്നും മുസ്ലിം സമുദായങ്ങൾ പറയുന്നു.















