ഗാസ : അതിര്‍ത്തി കടന്നുള്ള ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വെടിവയ്പ് നിര്‍ത്തുമെന്നും അവര്‍ അറിയിച്ചു.
ഹമാസിനെതിരെ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വരുന്നത്. ഇതിനിടെയാണ് ലെബനനിലെ അല്‍ മയദീന്‍ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഹമാസിന്റെ ഉന്നത നേതാവ് മൂസ്സ അബു മര്‍സൂക്ക് ഒന്നോ രണ്ടോ ദിവസത്തിനകം വെടി നിര്‍ത്തല്‍ ഉണ്ടാകുമെന്ന് പറഞ്ഞത്.
ഇസ്രായേലുമായുളള കരാറിന്റെ അടിസ്ഥാനത്തിലാകും പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.















