കുവൈത്ത് സിറ്റി: കുവൈത്തില്‍ 14 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജാബിര്‍ അല്‍ അഹ്മദ് ഏരിയയിലാണ് സംഭവം.
സ്വന്തം വീടിനുള്ളില്‍ കയറുകൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. തുടര്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















