ഹൈദരാബാദ്: ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധി പട്ടികയിലുള്‍പ്പെടുത്തി തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ നിര്‍ബന്ധമായും രോഗികളെയും രോഗലക്ഷണങ്ങള്‍ ഉള്ളവരുടെയും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം, കോവിഡ് രോഗികളും രോഗം ഭേദമായവരും മ്യൂക്കോര്‍മൈക്കോസിസ് ബാധയുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി, ആന്ധ്ര, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് ബാധ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നെറ്റി, മൂക്ക്, കവിള്‍, കണ്ണുകള്‍, പല്ല് എന്നിവിടങ്ങളില്‍ ചര്‍മ രോഗം പോലെയാണ് പൂപ്പല്‍ബാധ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും. മൂക്കിന് ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യും. നെഞ്ചുവേദന, ശ്വാസതടസം, ചുമച്ച് ചോരതുപ്പല്‍ എന്നിവയും ബ്ലാക്ക് ഫംഗസ് രോഗലക്ഷണമാണ്. അതിനിടെ, ചികിത്സക്കാവശ്യമായ Amphotericin-B ഇഞ്ചക്ഷന്‍ കൂടുതല്‍ ലഭ്യമാക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.















