തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 3.30ന് നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ചെത്തുന്ന അതിഥികള്‍ എത്തി തുടങ്ങി. മുന്നൂറില്‍ താഴെ കസേരകള്‍ മാത്രമാണ് പന്തലിനുളളില്‍ ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, ചടങ്ങില്‍ പങ്കെടുക്കാനായി ഗവര്‍ണര്‍ 2.50ന് രാജ്ഭവനില്‍ നിന്ന് തിരിക്കും. ഉന്നത ഉദ്യോഗസ്ഥരായ ഒമ്പത് പേര്‍ക്ക് മാത്രമാണ് പ്രവേശന അനുമതിയുളളത്. ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതി ലാല്‍, പി ആര്‍ ഡി ഡയറക്ടര്‍ ഹരികിഷോര്‍, ഡി ജി പിമാരായ ലോക് നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്, എ ഡി ജി പി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശന അനുമതി ഉള്ളത്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരാവധി കുറയ്ക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.















