തിരുവനന്തപുരം; പതിനഞ്ചാം നിയമസഭയിലേക്കുള്ള എം എൽ എമാരുടെ സത്യപ്രതിജ്ഞ മെയ് 24 നു നടക്കും. എം എൽ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് അധ്യക്ഷത പ്രോടെം സ്‌പീക്കറെ ഇന്നത്തെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യമന്ത്രിസഭ യോഗം തീരുമാനിക്കും.
25 -നാണ് സ്‌പീക്കറെ തിരഞ്ഞെടുക്കുക. സ്‌പീക്കർ സ്ഥാനാർഥിയായി എം ബി രാജേഷിനെ എൽ ഡി എഫ് നേരത്തെ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്.
പ്രോടെം സ്‌പീക്കറുടെ നേതൃത്ത്വത്തിലായിരിക്കും എം എൽ എ മാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഇന്ന് വൈകിട്ട് 3.30 നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ.















