കോവിഡ് കാലത്ത് ദന്ത ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും ജീവനക്കാരും മാത്രമല്ല, ഡെന്റല്‍ ആശുപത്രികളെയും ക്ലിനിക്കുകളെയും സമീപിക്കുന്ന രോഗികളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നിലവില്‍ തുടരുന്ന ഡെന്റല്‍ ചികിത്സകളുമായി മുന്നോട്ട് പോവുമ്പോള്‍ തന്നെ, നിരവധി പോസ്റ്റ് കോവിഡ് കേസുകള്‍ അറിഞ്ഞോ അറിയാതെയോ ചികിത്സ തേടിയെത്തും എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ സാഹചര്യത്തില്‍ ദന്ത ചികിത്സയില്‍ ബോധപൂര്‍വം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം. പ്രത്യേകിച്ചും ആന്റികോയാകുലന്റ് ഉപയോഗിക്കുന്ന രോഗികള്‍ പല്ലെടുക്കല്‍, അത്പോലെ മറ്റു ശസ്ത്രക്രിയകള്‍ ചെയ്യുമ്പോള്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.
ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ഒരുവിധം എല്ലാ രോഗികള്‍ക്കും നിര്‍ദ്ദേശിച്ച ആന്റിഓകോഗുലന്റുകള്‍ കുറഞ്ഞത് ഒരു മാസത്തേക്ക് ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്.ആദ്യ കണ്സള്ട്ടേഷന് നടത്തുമ്പോള്‍ രോഗിയുടെ പൂര്‍ണ്ണ മെഡിക്കല്‍ ഹിസ്റ്ററി സൂക്ഷിച്ചു മനസ്സിലാക്കുക. പ്രൊസീജ്യറിന് മുമ്പ് ലോക്കല്‍ ഹീമോസ്റ്റാസിസ് രീതികളും നന്നായിട്ട് സജ്ജമാക്കുക.പറ്റുമെങ്കില്‍ പ്രോസീജ്യറിന് ശേഷം കുറഞ്ഞത് അരമണിക്കൂറെങ്കിലും ബ്ലീഡിങ് വരുന്നുണ്ടോ എന്ന് നോക്കാന്‍ വെയ്റ്റിങ് ഏരിയയില്‍ നിര്‍ത്തുക. രോഗികളോട്പല്ലിന്റെ നിര കമ്പിയിട്ട് ശരിയാകുന്ന രീതി, ക്യാപ്പിങ്, സൗന്ദര്യ വര്‍ദ്ധക ട്രീറ്റ്മെന്റ്, ക്ലീനിങ് എന്നിവ കോവിഡ് കാലത്ത് ചെയ്യാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. നമ്മുടെ ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് കാരണമായേക്കും.
കോവിഡ് സാഹചര്യത്തില്‍ ചെറിയ അസുഖങ്ങള്‍ക്ക് ഓണ്‍ലൈനായോ ഫോണിലൂടെയോ സ്ഥിരമായി കണ്‍സള്‍ട്ട് ചെയ്യുന്ന ഡോക്ടറോട് ഉപദേശങ്ങള്‍ ചോദിച്ചറിയുക. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ക്ലിനിക്കല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക.കോവിഡ് പോസിറ്റീവ് രോഗികള്‍ ശ്രദ്ധിക്കേണ്ടത്.കണ്‍സള്‍ട്ട് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് കോവിഡ് ചികിത്സാ റെക്കോര്‍ഡ് കൈമാറുക. നിലവിലെ ആരോഗ്യ സ്ഥിതി, വിശദമായ മറ്റു രോഗ വിവരങ്ങള്‍, നിലവില്‍ തുടരുന്ന മരുന്നുകള്‍ എന്നിവ ഡോക്ടര്‍മാരുമായി പങ്ക് വെക്കുക. ഈ അവസരത്തില്‍ പൂര്‍ണ്ണമായും സ്വന്തമായി ചികിത്സിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.കോവിഡ് ബാധിച്ച് ഹോസ്പിറ്റലില്‍ അഡ്മിഷന് ലഭിച്ച രോഗികള്‍ക്ക് ഉയര്‍ന്ന ഡോസ് സ്റ്റിറോയിഡുകള്‍ നല്‍കുന്നുണ്ട്. അതിനാല്‍ രോഗപ്രതിരോധ ശേഷി കുറയുന്നു. ചികിത്സാ നടപടിക്രമങ്ങള്‍ സമ്മര്‍ദ്ദത്തിലായാല്‍ അഡ്രീനല്‍ പ്രതിസന്ധിക്കും സാധ്യതയുണ്ട്.
കോവിഡ് പോസിറ്റീവായവര്‍ രോഗശമനത്തിന് ശേഷം അതുവരെ ഉപയോഗിച്ചുവന്ന ടൂത്ത്ബ്രഷ് വീണ്ടും ഉപയോഗിക്കാതിരിക്കാനും വീട്ടില്‍ സൂക്ഷിക്കാതിരിക്കാനും ശ്രദ്ധ ചെലുത്തുക.
ക്ലിനിക്കിലൂടെയുള്ള വ്യാപനം തടയാന്ദന്തചികിത്സക്കായി വിവിധ പ്രദേശങ്ങളില്‍ നിന്നും പല പ്രായക്കാരും ക്ലിനിക്കുകളില്‍ എത്തിച്ചേരും. അവരില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് വരുന്നവരും, കോവിഡ് സ്ഥിരീകരിച്ച രോഗികളുള്ള വീട്ടില്‍ നിന്ന് വരുന്നവരുമുണ്ടാകും. അതിനാല്‍തന്നെ വരുന്ന രോഗികളില്‍ പലരും അറിഞ്ഞോ അറിയാതെയോ കോവിഡ് വാഹകരാവാന്‍ സാധ്യതയുണ്ട്.