ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളും കിന്റർഗാർഡനുകളിലും അറബി,ഇസ്ലാമിക വിദ്യഭാസം,ഖത്തർ ചരിത്രം എന്നി വിഷയങ്ങൾ നിർബന്ധമാക്കി. 2021 -ലേക്കുള്ള അക്കാഡമിക്ക് പോളിസിയിലാണ് പുതിയ മാറ്റങ്ങൾ.
ക്ലാസ്സുകളുടെ ക്രമം അനുസരിച്ച് ഈ മൂന്ന് വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രീ സ്കൂൾ മുതൽ അറബി ഭാഷയും ഇസ്ലാമിക വിദ്യഭാസവും പഠിപ്പിച്ച് തുടങ്ങണമെന്നും സർക്കുലറിൽ പറയുന്നു.
ഖത്തർ പൊതുവിദ്യാഭാസ മന്ത്രാലയത്തിന്റെ സ്വകാര്യ സ്കൂൾ വിഭാഗം പുറത്തിറക്കിയ സർക്കുലർ രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർഡനുകൾക്കും ലഭിച്ചു.















